ഗിരിപ്രഭാഷണം ഉപകഥ 7

• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ ഏഴാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • ഗിരിപ്രഭാഷണത്തില്‍ എവിടെയാണ് കർത്താവിന്റെ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നത് • എന്തുകൊണ്ടാണ് യേശു ദൈവത്തെ “നമ്മുടെ പിതാവ്” എന്ന് പരാമര്‍ഹിക്കുന്നത് •…വിശദമായി വായിക്കുക

ഗിരിപ്രഭാഷണം ഉപകഥ 6

• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ ആറാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • "നല്ല ജീവിതം" എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് യേശു എന്താണ് പഠിപ്പിച്ചത് • ദൈവത്തോടുള്ള നിങ്ങളുടെ ഭക്തിയെ പരസ്യമായി പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് യേശു എന്തുകൊണ്ടാണ് മുന്നറിയിപ്പ് നൽകുന്നത് • ആളുകളെ (കപടഭക്തിക്കാര്‍ എന്ന് വിളിച്ചപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത് • ദാനം ചെയ്യുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഉപവസിക്കുമ്പോഴും നിങ്ങളുടെ ഉദ്ദേശ്യങ്ങളെ എങ്ങനെ പരിശോധിക്കാം #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം

ഗിരിപ്രഭാഷണം ഉപകഥ 05

• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ അഞ്ചാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • യേശു എന്തുകൊണ്ടാണ് ആളുകളോട് സത്യം ചെയ്യരുതെന്ന് പറഞ്ഞത് • എപ്രകാരമാണ് യേശു തിന്മക്കെതിരെ അക്രമരഹിതമായ പ്രതികരണത്തിനായി വാദിക്കുന്നത് • പുരാതന ലോകത്തിൽ “മറ്റേ കവിൾ കാണിച്ചുകൊടുക്കുക” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കിയത് • എന്തുകൊണ്ടാണ് യേശു നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കണമെന്ന് പറഞ്ഞത് • "നിങ്ങളുടെ സ്വർഗ്ഗസ്ഥ പിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണരാകുക" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം

ഒരു ബൈബിൾ പരിഭാഷ തിരഞ്ഞെടുക്കുന്നു

#BibleProject #ബൈബിള്‍

ജോൺ 1

#BibleProject #ബൈബിള്‍ #

സങ്കീര്‍ത്തനം 148

ദൈവത്തെ സ്തുതിക്കാനായ് മുഴുവന്‍ പ്രപഞ്ചത്തേയും ആഹ്വാനം ചെയ്യുന്ന ഒരു സങ്കീര്‍ത്തനമാണ് നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം. ഈ സങ്കീര്‍ത്തനത്തിന്‍റെ ഉപസംഹാരത്തില്‍, ദൈവം യിസ്രായേലിനുവേണ്ടി ഒരു കൊമ്പ് ഉയര്‍ത്തിയരിക്കുന്നതിനാല്‍ അവര്‍ അവനെ സ്തുതിക്കണമെന്ന് നാം വായിക്കുന്നു. എന്നാല്‍ ഈ കൊമ്പുമായുള്ള ബന്ധം എന്താണ്? എന്തിനാണ് ദൈവം അതിനെ ഉയര്‍ത്തുന്നത്? ഈ വീഡിയോയില്‍, സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തിന്‍റെ മൊത്തത്തിലുള്ള കഥയുമായി നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം എങ്ങനെ യോജിക്കുന്നുവെന്ന് ഞങ്ങള്‍ പര്യവേഷണം ചെയ്യുന്നു--യിസ്രായേലിന് വിജയം കൊണ്ടുവരുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യുന്ന ഒരു രാജാവിനെ ഉയര്‍ത്തുമെന്ന ദൈവത്തിന്‍റെ വാഗ്ദത്തത്തിന്‍റെ കഥ. #BibleProject #ബൈബിള്‍ #സങ്കീര്‍ത്തനം

ആരാണ് യേശു?

#BibleProject #ബൈബിള്‍ #

സങ്കീര്‍ത്തനം 8

ബൈബിളിന്‍റെ കഥയില്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരുടെ പങ്കെന്താണ്? അശക്തരും സൃഷ്ടികളുമായ നമ്മെക്കുറിച്ച് ദൈവം എന്തുകൊണ്ടാണ് ഇത്രമാത്രം ശ്രദ്ധിക്കുന്നത്? എന്തുകൊണ്ടാണ് നമ്മെ സങ്കീര്‍ത്തനം എട്ടിലെ വാചാലരായ ശിശുക്കളുമായി താരതമ്യപ്പെടുത്തിയിരിക്കുന്നത്? ഈ വീഡിയോയില്‍ നാം, ആകര്‍ഷകമായ ഒരു ബൈബിള്‍ കാവ്യം പര്യവേഷണം ചെയ്യുകയും മനുഷ്യരാശിക്കും സകല സൃഷ്ടികള്‍ക്കുമായുള്ള ദൈവത്തിന്‍റെ ഉദ്ദേശത്തെക്കുറിച്ചുള്ള ആഴമേറിയ ഉള്‍ക്കാഴ്ച കണ്ടെത്തുകയും ചെയ്യുന്നു. #BibleProject #ബൈബിള്‍ #സങ്കീര്‍ത്തനം

ഉല്‍പ്പത്തി 1

പുരാതന ചരിത്രപരവും സാംസ്കാരികപരവുമായ പശ്ചാത്തലം പരിഗണിക്കുമ്പോള്‍ ഉല്‍പ്പത്തി ഒന്നാം അധ്യായത്തിലെ സൃഷ്ടിയുടെ കഥയെക്കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനം എത്രമാത്രം ആഴമേറിയതാണ്? ഈ ബൈബിള്‍ വ്യാഖ്യാന വീഡിയോയില്‍, ഉല്‍പ്പത്തി ഒന്നിന്‍റെ സാഹിത്യ രൂപകല്പന മുഴുവന്‍ പ്രപഞ്ചത്തിനുമായുള്ള ദൈവത്തിന്‍റെ ആദര്‍ശപരമായ ദര്‍ശനം വെളിപ്പെടുത്തുന്നതെങ്ങനെയെന്നു നാം നോക്കുന്നു. #BibleProject #ബൈബിള്‍ #ഉല്‍പ്പത്തി

നഗരത്തിന്‍റെ പ്രാധാന്യം ബൈബിളില്‍ (അവയെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതി)

"ബൈബിളിന്‍റെ കഥയിലുടനീളം പട്ടണത്തിന്‍റെ പ്രമേയം പര്യവേഷണം ചെയ്യുക-- കയീന്‍ നിര്‍മ്മിച്ച ആദ്യത്തെ നഗരം മുതല്‍ പുതിയ സൃഷ്ടിയിലെ സ്വര്‍ഗ്ഗീയ യെരൂശലേം എന്ന അവസാന തോട്ട നഗരം വരെ. ഈ വീഡിയോയില്‍ നിങ്ങള്‍ പഠിക്കുന്നത് ഇവയാണ്: #BibleProject #ബൈബിള്‍ #നഗരം

സദൃശ്യവാക്യങ്ങള്‍ 8

ബൈബിളിന്‍റെ കഥയില്‍, ലോകത്തെ ഭരിക്കാന്‍ മനുഷ്യനെ ദൈവം തന്റെ പ്രതിനിധികളായി നിയോഗിക്കുന്നു. എന്നാല്‍ മനുഷ്യര്‍ ഭോഷത്വവും മരണവും തിരഞ്ഞെടുക്കുന്നു, അവര്‍ക്കെങ്ങനെ തിരികെ ശരിയായ മാര്‍ഗ്ഗത്തില്‍ തിരികെ വരാന്‍ കഴിയും? സദൃശ്യവാക്യങ്ങള്‍ എട്ടിലേക്ക് പോകുക, അവിടെ ദൈവത്തിന്‍റെ ജ്ഞാനത്തെ, തന്റെ വഴികള്‍ പഠിക്കാനും ജീവന്‍ കണ്ടെത്താനും എല്ലാവരേയും ക്ഷണിക്കുന്ന ഒരു സുന്ദരിയായി ചിത്രീകരിക്കുന്നു. ഈ വീഡിയോയില്‍, ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ നമ്മളെയെല്ലാം നിര്‍ബന്ധിക്കുന്ന ഈ വിശിഷ്ട കാവ്യം പര്യവേഷണം ചെയ്യുന്നു: ആരുടെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കുന്നത് നാം തിരഞ്ഞെടുക്കും? #BibleProject #ബൈബിള്‍ #സദൃശ്യവാക്യങ്ങള്‍

OSZAR »